St. Martin De Porres Church Palarivattom

കേന്ദ്ര സമിതി തീരുമാനങ്ങൾ 3/7/2022

 

1. ആഗസ്റ്റ് ഏഴാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ അഞ്ചു മണി വരെ പള്ളിയിൽ റീജിയണൽ പാസ്റ്ററൽ സെന്റർ ഡയറക്ടർ റവ ഫാ. രാജൻ പുന്നനക്കൽ നയിക്കുന്ന കുടുംബ യൂണിറ്റ് പ്രതിനിധികളുടെ നേതൃത്വ സെമിനാർ. എല്ലാ കുടുംബ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴുപേർ വീതം പന്കെടുക്കേണ്ടതാണ്.

 

2. ഏതെങ്കിലും കുടുംബ യൂണിറ്റിൽ പ്രതിമാസ പ്രവർത്തന റിപ്പോർട്ട് ബുക്കുകൾ ലഭ്യമല്ലാത്തതുണ്ടെന്കിൽ അറിയിച്ചാൽ നൽകുന്നതായിരിക്കും.പ്രതിമാസ റിപ്പോർട്ടുകൾ ക്രത്യമായി നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.

 

3. ഡയറക്ടറിയുടെ പരസ്യങൾ ശേഖരിച്ച് നൽകുന്നതിനുള്ള യൂണിറ്റ് കമ്മീഷൻ ഭേദഗതി ചെയ്തു.

ഒരു ലക്ഷം രൂപയ്ക്ക് മേൽ തുകയ്ക്ക് പരസ്യം ശേഖരിച്ച് നൽകുന്ന യൂണിറ്റുകൾക്ക് മുഴുവൻ തുകയ്ക്കും പതിനഞ്ച് ശതമാനവും, രൂപ അൻപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിൽ തുകയ്ക്ക് പരസ്യം ശേഖരിച്ച് നൽകുന്ന യൂണിറ്റുകൾക്ക് മുഴുവൻ തുകയ്ക്കും പന്ത്രണ്ട് ശതമാനവും അൻപതിനായിരത്തിൽ താഴെ രൂപയുടെ പരസ്യം ശേഖരിച്ച് നൽകുന്ന യൂണിറ്റുകൾക്ക് പത്തു ശതമാനവും ആയിരിക്കും കമ്മീഷൻ.

 

4. കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഞായറാഴ്ച രാവിലെ ഏഴു മണിയുടെ ദിവ്യബലിക്ക് യൂണിറ്റുകൾ സഹകരണം നൽകുന്ന പദ്ധതിയിൽ ലഭിക്കുന്ന കാഴ്ചകൾ ധാർമ്മിക ആവശ്യങൾക്കായി വിനിയോഗിച്ചു വരുന്നു. ധാർമ്മിക പ്രവർത്തനങളിൽ ഭാഗഭാക്കാകുവാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തേയ്ടതാണ്.

 

5. കുടുംബ യൂണിറ്റ് യോഗങ്ങൾ ആഗസ്റ്റ് മാസം മുതൽ ഇപ്രകാരം നടത്തുവാൻ തീരുമാനിച്ചു.

1st Sunday...All Saints,St. Sebastian

1st Monday..St. Joseph

1st Thursday..St. Pauls

1st Friday..St. Antony,St. Johns

1st Saturday..Holy Angels,Infant Jesus

2nd Sunday...Sacred Heart,St. Ann's

2nd Monday...St. James

2nd Wednesday..St . George

2nd Thursday..Mother Teresa

2nd Friday..St. Peter,Holy Family.

2nd Saturday..St. Mathew, Little Flower

3rd Sunday.. St. Mary's, St. John Paul 2

4th Saturday..St. Thomas,St. Alphonsa.

പ്രതിമാസ യോഗ തീയതികൾ മാറ്റി സഹകരിച്ച എല്ലാ കുടുംബ യൂണിറ്റുകൾക്കും കേന്ദ്ര സമിതിയുടെ അകൈതവമായ നന്ദി അറിയിക്കുന്നു.

 

ജനറൽ സെക്രട്ടറി,

കേന്ദ്ര സമിതി.

Announcements
  • ദിവ്യബലി സമയം

    Read more...

  • കേന്ദ്ര സമിതി തീരുമാനങ്ങൾ 3/7/2022

    Read more...

  • അറിയിപ്പുകൾ 14/8/2022

    Read more...

Event Updates
  • കുടുംബ യൂണിറ്റ് യോഗങ്ങൾ

    Read more...

  • Martin Voice July-August 2022

    Read more...


Copyright © St. Martin Church 2015

Powered by W qube