St. Martin De Porres Church Palarivattom

അറിയിപ്പുകൾ (13/09/2026)

1. ഇന്ന് രാവിലെ 7 മണിയുടെ ദിവ്യബലിക്ക് നേതൃത്വം നൽകിയത് സെന്റ് പോൾസ് യൂണിറ്റ് അംഗങ്ങൾ യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീമതി ആഗ്നസ് തോമസ്, ഗ്രേസി മതിലകം എന്നിവർ ലേഖനങ്ങൾ വായിച്ചു. ദിവ്യബലിയിലെ കാഴ്ചവെയ്പ്പിൽ യൂണിറ്റ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ചടങ്ങുകൾ ഭംഗിയാക്കിയ എല്ലാവർക്കും നന്ദി.

2. അടുത്ത ഞായറാഴ്ച (20/09/2026) 7.00 മണിയുടെ ദിവ്യബലിക്ക് സഹകരണം നൽകേണ്ടത് സെൻറ് പീറ്റർ യൂണിറ്റ്. അന്ന് വായിക്കേണ്ട വചനഭാഗം:

സംഖ്യ 21 :1 - 09
ഗലത്തിയ 6:11 - 18

3. ഇന്ന് 7 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം പാരീഷ് കൗൺസിൽ മീറ്റിംഗ് ഉണ്ടായിരിക്കും

4. അടുത്ത ഞായറാഴ്ച 7 മണിയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം യൂണിറ്റുകളിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മാർട്ടിൻ വോയിസ്‌ പ്രതിനിധികളുടെ യോഗം ഉണ്ടായിരിക്കുന്നതാണ്

5. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന നവംബർ നാലിനു ആരംഭിക്കുന്നു. നൊവേന ഒന്നിന് ₹1000 രൂപ യാണ്. ഏറ്റെടുത്തു നടത്താൻ ആഗ്രഹിക്കുന്നവർ പള്ളി ഓഫീസിൽ പേരുകൾ നേരത്തേ നൽകേണ്ടതാണ്

കുടുംബയോഗങ്ങൾ

A. ഇന്ന് സെയ്ന്റ് ആൻസ് യൂണിറ്റ് ശ്രീ. പാനികുളം ആന്റണി - ഗ്രേസി ദമ്പതികളുടെ ഭവനത്തിൽ.

B ഇന്ന് സേക്രഡ്‌ ഹാർട്ട് യൂണിറ്റ് വാരകത്ത് ജോസ് - മിനി ദമ്പതികളുടെ ഭവനത്തിൽ.

C. ബുധൻ സെന്റ് പീറ്റർ യൂണിറ്റ് തെക്കുംതല ജെയ്സൺ - അനിത ദമ്പതികളുടെ ഭവനത്തിൽ.

Announcements
Event Updates
  • PARISH HALL DETAILS

    Read more...

  • Martin Voice July-Sept 2026

    Read more...

  • എറണാകുളം അങ്കമാലി അതിരൂപത കുടുംബ യൂണിറ്റ് നിയമങ്ങൾ

    Read more...

  • NECESSARY INFORMATION FOR PARISHIONERS

    Read more...


Copyright © St. Martin Church 2015

Powered by W qube