19-1- 2025 ഞായറാഴ്ച രാവിലെ ബഹുമാനപ്പെട്ട വികാരിയച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ കേന്ദ്ര സമിതിയെടുത്ത പ്രധാന തീരുമാനങ്ങൾ.
1. ഫെബ്രുവരി മാസം ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.00 മണിവരെ വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടി "വയോജനങ്ങളും മാനസികാരോഗ്യവും". ക്ലാസുകൾ നയിക്കുന്നത് Dr. ജോൺസൺ അലക്സ്, HOD, Department of Behavioral Science, Kannur University. ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികൾ വഴി കേന്ദ്ര സമിതിയെ അറിയിക്കേണ്ടതാണ്.
2. മാർച്ച് മാസത്തിൽ ഇടവകാംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ്. ഇതിന്റെ വിശദവിവരങ്ങളും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
3. മാർച്ച് മാസത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഇടവക ദിനാഘോഷവും മെറിറ്റ് ഈവനിംഗും വിവിധ യൂണിറ്റുകളുടെ നിർദ്ദേശം പരിഗണിച്ച് മെയ് മാസം 4 ആം തീയതിലേക്ക് മാറ്റിയിരിക്കുന്നു.
എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊണ്ട്.
സ്നേഹപൂർവ്വം
വൈസ് ചെയർമാൻ
കേന്ദ്ര സമിതി
Central Committee news 19/1/2025 |
Church news 3/2/2025 |
Marriage Notices |
Best family units 2023-24 |
Martin Voice September -October 2024 |
Central committee 2022-24 important events |
Festival photos 2024 |
എറണാകുളം അങ്കമാലി അതിരൂപത കുടുംബ യൂണിറ്റ് നിയമങ്ങൾ |
NECESSARY INFORMATION FOR PARISHIONERS |
PARISH HALL DETAILS |
Powered by W qube